Breaking News
Home / Blog / ഗാനരചയിതാക്കൾക്കും വേണം സ്ഥാനം

ഗാനരചയിതാക്കൾക്കും വേണം സ്ഥാനം

ദിവസേന നമ്മൾ കേൾക്കുന്ന ഒരുപാട് ഗാനങ്ങളുണ്ട്…. നമ്മുടെയെല്ലാം പ്രിയപ്പെട്ട കുറെയേറെ ഗാനങ്ങൾ…. അതെല്ലാം കേൾക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം ആളുകളും പ്രശംസിക്കുന്നത് അല്ലേൽ ഓർക്കുന്നത് ഗായകനേയും ഗായികയേയും സംഗീത സംവിധായകരേയുമാണ് പലപ്പോഴും പലരും മറന്നു പോകുന്ന അല്ലേൽ മനഃപൂർവം മറക്കുന്ന ഒരു കൂട്ടരാണ് ആ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയവർ. നമ്മള് പലരും…. എല്ലാവരും എന്നല്ല പലരും ഒരു പാട്ട് കേട്ട് ഇഷ്ടപ്പെട്ടാൽ അതിന്റെ ഡീറ്റെയിൽസിൽ നോക്കുന്നത് അല്ലേൽ പ്രശംസിക്കുന്നത് ആലപിച്ച ആളേയും സംഗീതം നിർവ്വഹിച്ച ആളേയും മാത്രമാണ് അവരോടൊപ്പം തന്നെ അറിയപ്പെടേണ്ട അല്ലേൽ അവർക്കൊപ്പം തന്നെ വാഴ്ത്തപ്പെടേണ്ടവരാണ് ഗാനരചയിതാക്കളും. കലാകാരന്റെ ഏറ്റവും വലിയ അവാർഡ് ആയ പ്രേക്ഷകന്റെ നല്ല വാക്കുകൾ മറ്റുള്ളവർക്കൊപ്പം തന്നെ സ്വീകരിക്കാൻ അർഹതയുള്ളവരാണ് മനോഹരമായ ആ വരികൾ ഒരുക്കിയ ആളുകളും.

ഗാനരചയിതാവ് എന്ന് കേൾക്കുമ്പോൾ പലരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേര് “ഗിരീഷ് പുത്തഞ്ചേരി”എന്ന ഇതിഹാസത്തിന്റേതാവും…. ആ മനുഷ്യന്റെ വരികൾ അത്രെയേറെ ആഴത്തിൽ നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞു പോയവയാണ്. ഏവരുടേയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് എന്തായാലും ആ മനുഷ്യൻ രചിച്ച ഗാനമാവും. പറഞ്ഞു വന്നത് അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ആ വിടവ് നികത്താൻ മാത്രം അത്ര കഴിവുള്ള ആരും വന്നിട്ടില്ലെങ്കിലും ഒരുപാട് നല്ല ഗാനങ്ങൾ നമുക്കായി സമ്മാനിച്ച ഒരുപറ്റം യുവാക്കൾ ഉണ്ട് ഇവിടെ പലരും പലപ്പോഴും മറന്നു പോകുന്ന ഒരു കൂട്ടം കഴിവുള്ള പാട്ടെഴുത്തുകാർ….

ഈയടുത്ത കാലത്ത് മലയാളി ആഘോഷമാക്കിയ…. മൂളി നടന്ന… ഒരുപാട് ഗാനങ്ങൾ ഉണ്ട്….

മന്ദാരമേ, നീലാമ്പലിൻ, ചിങ്കാരിയാട്, തിരുവാവണിരാവ്, ചെന്താമരച്ചുണ്ടിൽ, കുറുമ്പത്തിചുന്ദരി, ആരോ നെഞ്ചിൽ, ഞാൻ ജനിച്ചന്ന് കേട്ടൊരു പേര്, മിന്നുന്നുണ്ടേ മുല്ലപോലെ, ചങ്ങാതി നന്നായാൽ, കൃപാകരി ദേവി, ഒരു വഞ്ചിപ്പാട്ട്….

മേടപ്പൂ പട്ടുംചുറ്റി, തനിയേ മിഴികൾ, ഓ റബ്ബ ഭയങ്കരിയാ, പ്യാർ പ്യാർ, ഉയിരിൻ നദിയേ, പുതിയൊരു പാതയിൽ, മിന്നി മിന്നി കണ്ണുചിമ്മി, പവിഴമഴയേ, ആട്ടുതൊട്ടിൽ, ഞാൻ ജാക്സൺ അല്ലടാ….

ദൂരെ എങ്ങോ നീ, ഓലഞ്ഞാലി കുരുവീ, രാത്രി മുല്ലതൻ, കാറ്റുമൂളിയോ, ഈറൻ കാറ്റിൽ, മുരുകാ മുരുകാ, നിന്നിൽ ഞാൻ എന്നിൽ നീ, മൺപാത നീട്ടുന്ന, ഉമ്മറത്തെ, അമ്പാഴം തണലിട്ട, ചെന്തെങ്ങിൻ ചാരത്ത്, ഹേമന്തമെൻ, മനോഗതം ഭവാൻ, ഈ ശിശിരകാലം, മഴയേ മഴയേ, മണ്ണപ്പംചുട്ടു കളിക്കണ, തെന്നൽ നിലാവിന്റെ, ഓരോ നോക്കിൽ, മിനുങ്ങും മിന്നാമിനുങ്ങേ, ലൈലാകമേ, ഈ കാറ്റുവന്നു, ഏതു മഴയിലും, റോഷോമോൻ, ഖൽബിൽ തേനോഴുകണ കോഴിക്കോട്, ഒരേ നിലാ ഒരേ വെയിൽ, കണ്ണേ തായ് മലരേ, എന്തേ കണ്ണാ, ജീവാംശമായ്, എന്റെ മാത്രം, കരിനീല കണ്ണുള്ള പെണ്ണ്, കണ്ണോ നിലാക്കായൽ, മോഹമുന്തിരി, തേൻ പനിമതിയേ, നീയില്ലാ നേരം…. etc, etc.

ഈയിടെ വന്നതിൽ പലരുടേയും ഇഷ്ട ഗാനങ്ങളാണ് ഇവയിൽ പലതും ഈ ഗാനങ്ങൾ എല്ലാം കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് അല്ലേൽ നമ്മൾ പ്രശംസിക്കുന്നത് ഷാൻ റഹ്മാനും ഗോപി സുന്ദറും ബിജിബാലും രാഹുൽ രാജും, ജാസി ഗിഫ്റ്റും സൂരജ്.എസ്.കുറുപ്പും കൈലാസ് മേനോനും രഞ്ജിൻ രാജും ഇഫ്തിക്കർ അലിയും ദീപക് ദേവും റെക്സ് വിജയനും വിഷ്ണു വിജയ്യും, സുഷിൻ ശ്യാമും പി.എസ്. ജയഹരിയും പ്രശാന്ത് പിള്ളയും രതീഷ് വേഗയും ഫോർ മ്യൂസിക്ക്സും നാദിർഷയും അടങ്ങുന്ന സംഗീത സംവിധായകരേയും പിന്നെ അവയ്ക്ക് ശബ്ദം നൽകിയ ഹരിശങ്കറും സിത്താരയും നജിം അർഷാദും എം.ജി.ശ്രീകുമാറും പി.ജയചന്ദ്രനും സൂരജ് സന്തോഷും വിജയ് യേശുദാസും മഞ്ജരിയും ഉണ്ണി മേനോനും ശ്രേയ ജയദീപും അടങ്ങിയ ഗായകരേയുമാണ്.

പലരും ആ മനോഹരമായ വരികൾ സൃഷ്ടിച്ചവരെ ഓർക്കാറില്ല എന്നതാണ് സത്യം…. മുകളിൽ പറഞ്ഞ ഗാനങ്ങൾ രചിച്ചവർ മനു മൻജിത് , വിനായക് ശശികുമാർ , ഹരി നാരായണൻ BK എന്നിവരാണ്. ഈ കാലഘട്ടത്തിൽ പ്രായമായവരും ഇന്നിന്റെ യുവത്വവും ഒരുപോലെ മൂളി നടക്കുന്ന പല വരികളുടേയും സൃഷ്ടാക്കൾ ഇവരാണ്. നമുക്കിടയിൽ തരംഗമായ ഗാനങ്ങളിൽ ഇവരുടേതല്ലാത്തവയും ഉണ്ട്…. ഇവരെ ഉദാഹരണങ്ങളാക്കിയെടുത്തു എന്ന് മാത്രം.
പറഞ്ഞു വന്ന കാര്യം ഇതാണ്. പലപ്പോഴും പല മോശം മാനസികാവസ്ഥകളിലും നമ്മുടെ മൈൻഡ് നല്ല അവസ്ഥയിലേക്ക് മാറ്റി കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് സംഗീതമാണ്…. പാട്ടുകളാണ്…. ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതും പലപ്പോഴും പാട്ടുകളാണ്…. അങ്ങനെയുള്ള ഗാനങ്ങൾ ഒരുക്കിയവരെ നമ്മൾ ഓർക്കുമ്പോൾ…. നന്ദി പറയുമ്പോൾ…. അവാർഡുകൾ നൽകുമ്പോൾ…. സംഗീത സംവിധായാകർക്കും ഗായകർക്കും ഒപ്പം തന്നെ അല്ലേൽ അവരേക്കാൾ മുകളിൽ സ്ഥാനം നൽകേണ്ടുന്നവരാണ് ഗാനരചയിതാക്കൾ. പലപ്പോഴും നമ്മൾ മനഃപൂർവ്വവും അല്ലാതേയും മറന്നു പോകുന്ന മനോഹരമായ ഈണങ്ങൾക്ക് അതിമനോഹരമായ വരികൾ ഒരുക്കിയ ഇവരും ഇനി നമ്മുടെ ചർച്ചകളിലേക്കും മറ്റും കടന്നു വരണം…. എന്തുകൊണ്ടും അതിന് അർഹതപ്പെട്ടവരാണ് അവര്.

സംഗീതവും ആലാപനവും അതിന്റെ പൂർണ്ണതയിൽ എത്തണേൽ ആദ്യം വേണ്ടത് മികച്ച വരികളാണ് അപ്പൊ ആ വരികൾ എഴുതുന്നവരേയും ഇവർക്കൊപ്പം ചേർത്ത് വായിക്കണം…. സിനിമയുടെ ടൈറ്റിൽ കാണിക്കുമ്പോൾ തുടക്കത്തിൽ ചുമ്മാ എഴുതി പോകാതെ സംഗീത സംവിധായകന്റെ പേര് കാണിക്കുന്നതിനോടൊപ്പം തന്നെ അതേ പ്രാധാന്യത്തോടെ തന്നെ ഗാനരചയിതാക്കളുടേയും പേരുകൾ സ്‌ക്രീനിൽ അവർക്കൊപ്പം തെളിഞ്ഞു വരണം അവർക്കൊപ്പം തന്നെ ചേർത്ത് വായിക്കേണ്ടവരാണ് ഇവരും…. അവരുടെ അവകാശമാണത്…. അവർ അർഹിക്കുന്നതാണത്. എഴുത്തുകാരിൽ അക്ഷരങ്ങളെ ഏറ്റവും മനോഹരമായി ഉപയോഗിക്കുന്നവരാണ് ഗാനരചയിതാക്കൾ.

About Naveen Pullarcot

Leave a Reply

Your email address will not be published. Required fields are marked *